പേരോലിൽ അപകടഭീഷണിയുയർത്തി കെട്ടിടം

നീലേശ്വരം: ഇടത്തോട് റോഡിൽ പേരോലിൽ കാലപ്പഴക്കംചെന്ന കെട്ടിടം ഏത് നിമിഷവും റോഡിലേക്ക് വീഴാവുന്ന നിലയിലാണ്. കെട ്ടിടത്തെ താങ്ങി നിർത്തിയിരുന്ന മതിൽ കഴിഞ്ഞ മഴക്കാലത്ത് തകർന്നുവീഴുകയുണ്ടായി. ഇപ്പോൾ ഈ ഓടുമേഞ്ഞ കെട്ടിടം ഏത് നിമിഷവും യാത്രക്കാര​െൻറയോ വാഹനങ്ങളുടെയോ മുകളിൽ വീഴാൻ കാത്തിരിക്കുകയാണ്. കെട്ടിടം കാലപ്പഴക്കം ചെന്നതിനാൽ നഗരസഭ കഴിഞ്ഞവർഷം ലൈസൻസ് പുതുക്കി നൽകിയിട്ടുമില്ല. എന്നാൽ, ഉടമ കെട്ടിടം പൊളിച്ചുമാറ്റാൻ തയാറാകുന്നുമില്ല: തൊട്ടടുത്ത പേരോൽ എൽ.പി സ്കൂളിലേക്ക് പോകേണ്ട പിഞ്ചുകുട്ടികളടക്കം നിരവധി കാൽനടക്കാരാണ് ഈ പഴക്കംചെന്ന കെട്ടിടത്തി​െൻറ അരികിലൂടെ നടന്നുപോകുന്നത്. നഗരസഭാധികൃതർ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കാത്തതിൽ കാൽനടക്കാർക്ക് പ്രതിഷേധവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.