പരവനടുക്കം: സ്കൂൾ. 1918ൽ കൈന്താറിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു സ്കൂളിെൻറ ആദ്യ പ്രവർത്തനം. പിന്നീട് മാവില തറവാടിെൻറ പത്തായപ്പുരയിലായി. 1922ലാണ് സ്വന്തമായി കെട്ടിടമായത്. ആദ്യകാലങ്ങളിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. ഇപ്പോൾ പ്രീ-പ്രൈമറി ക്ലാസ് മുതൽ നാലാം ക്ലാസ് വരെ 96 കുട്ടികളാണുള്ളത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിെൻറ ഭാഗമായി നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പാക്കിയത്. സ്മാർട്ട് ക്ലാസ് റൂമിനു പുറമെ ചിത്രാലങ്കാരങ്ങളിലൂടെ സ്കൂൾ കെട്ടിടം വർണാഭമാക്കി. പരവനടുക്കം യു.എ.ഇ (തണൽ) പ്രവാസി കൂട്ടായ്മയും പ്രദേശത്തെ ക്ലബുകളും സന്നദ്ധ പ്രവർത്തകരും പൂർവ വിദ്യാർഥികളും ചേർന്നാണ് സ്കൂളിെൻറ വികസനത്തിനായി കൈകോർക്കുന്നത്. സ്കൂൾ മുറ്റത്ത് ജൈവ പാർക്കും ഒട്ടേറെ കളിക്കോപ്പുകളുമായി ചിൽഡ്രൻസ് പാർക്കും ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനത്തിനു പ്രത്യേക സൗകര്യവും ഇവിടെയുണ്ട്. നൂറാം വാർഷികാഘോഷം ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മൂന്നിനു വിളംബര ഘോഷയാത്ര ദേളിയിൽനിന്നാരംഭിക്കും. തുടർന്നു കലാപരിപാടികൾ നടക്കും. പൂർവ വിദ്യാർഥി -അധ്യാപക സംഗമം, വിദ്യാഭ്യാസ സെമിനാർ, ബാലവാടി കലോത്സവം, സമാപന പരിപാടികൾ എന്നിവ ആഘോഷത്തിെൻറ ഭാഗമായി ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.