കാസർകോട്: സായുധസേന പതാകദിനാചരണം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം എൻ. ദേവിദാസ് ഉദ്ഘാടനംചെയ്തു. പരിപാടിയുടെ ഭാഗമായി കലക്ടറേറ്റിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. പരിപാടിയില്‍ ജില്ല സൈനിക ബോര്‍ഡ് വൈസ് പ്രസിഡൻറ് ബ്രിഗേഡിയര്‍ ടി.സി. അബ്രഹാം അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ബ്രിഗേഡിയര്‍ കെ.എൻ.പി. നായര്‍ അനുമോദിച്ചു. സഹകരണവകുപ്പ് ജോ. രജിസ്ട്രാര്‍ മുഹമ്മദ് നൗഷാദ്, കെ.എസ്.ഇ.എസ്.എല്‍ പ്രസിഡൻറ് കെ. നാരായണന്‍ നായർ, വി.വി. പത്മനാഭൻ, പി.പി. സഹദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സൈനികക്ഷേമ ഓഫിസര്‍ ജോസ് ടോംസ് സ്വാഗതവും വെൽഫെയര്‍ ഓര്‍ഗനൈസര്‍ പി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ജില്ല എംപ്ലോയ്മെൻറ് ഓഫിസര്‍ കെ. സ്‌നേഹലത, ജില്ല സൈനികക്ഷേമ ഓഫിസര്‍ ജോസ് ടോംസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.