ഉപ്പള ഖിദ്മത്തുൽ മസാകീൻ വാർഷികം

കുമ്പള: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ഉപ്പളയിലെ ഖിദ്മത്തുൽ മസാക്കീൻ യുവകൂട്ടായ്മ അതി​െൻറ പത്താം വാർഷികം ആഘോഷിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് ഏഴിന് ഉപ്പള ടൗണിൽ നടക്കുന്ന വാർഷികാഘോഷ പരിപാടി കെ.എസ്. അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനംചെയ്യും. സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. പി.ബി. അബ്ദുറസാഖ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. വാർത്തസമ്മേളനത്തിൽ യൂസുഫ് ഫൈൻ ഗോൾഡ് (പ്രസിഡൻറ്), ശറഫുദ്ദീൻ (സെക്രട്ടറി), അബു തമാം, ഐ.കെ. ഹനീഫ്, സലീം മൂസോടി, മുസ്തഫ ജീൻസ്‌ കോർണർ, ലത്തീഫ് നൂർജഹാൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.