സി.പി.ഐ ദേശീയപ്രക്ഷോഭം: കാൽനട പ്രചാരണജാഥകൾ ഒക്ടോബർ ഒന്നുമുതൽ

കാസർകോട്: ജനവിരുദ്ധനയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്രസർക്കാറിനെതിരെ സി.പി.ഐ നേതൃത്വത്തിൽ ഒക്ടോബർ ഒന്നു മുതൽ 10 വരെ നടക്കുന്ന ദേശീയപ്രക്ഷോഭത്തി​െൻറ ഭാഗമായി ജില്ലയിൽ മണ്ഡലം അടിസ്ഥാനത്തിൽ ആറു പ്രചാരണ കാൽനടജാഥകൾ നടത്തും. പാർട്ടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് ജാഥകൾ നടത്തുന്നത്. പരപ്പ മണ്ഡലം ജാഥക്ക് സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എം. അസിനാർ, തൃക്കരിപ്പൂർ ജാഥക്ക് ജില്ല അസി. സെക്രട്ടറി വി. രാജൻ, കാഞ്ഞങ്ങാട് ജാഥക്ക് ജില്ല എക്സിക്യൂട്ടിവ് അംഗം സി.പി. ബാബു, കാസർകോട് മണ്ഡലം ജാഥക്ക് ജില്ല എക്സിക്യൂട്ടിവ് അംഗം കെ.വി. കൃഷ്ണൻ, ബദിയട്ക്ക മണ്ഡലം ജാഥക്ക് ജില്ല എക്സിക്യൂട്ടിവ് അംഗം അഡ്വ. വി. സുരേഷ്ബാബു, മഞ്ചേശ്വരം ജാഥക്ക് മണ്ഡലം സെക്രട്ടറി കെ. ജയരാമ എന്നിവർ നേതൃത്വം നൽകും. ലോക്സഭ െതരഞ്ഞെടുപ്പി​െൻറ മുന്നൊരുക്കങ്ങൾക്കായി നടത്തുന്ന പ്രചാരണജാഥകൾ വിജയിപ്പിക്കുന്നതിന് ജില്ല കൗൺസിൽ യോഗം പരിപാടികൾ ആവിഷ്കരിച്ചു. യോഗത്തിൽ എം. അസിനാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺേട്രാൾ കമീഷൻ ചെയർമാൻ സി.പി. മുരളി മേൽ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.