മർച്ചൻറ്​സ്​ യൂത്ത്​ വിങ് അംഗത്വ കാമ്പയിൻ ഉദ്​ഘാടനം

കാസർകോട്: 'യുവവ്യാപാരികൾ നാടി​െൻറ നന്മക്ക്' പ്രമേയത്തിൽ സെപ്റ്റംബർ ആറു മുതൽ 30വരെ കാസർകോട് മർച്ചൻറ്സ് യൂത്ത് വിങ് കാസർകോട് യൂനിറ്റ് സംഘടിപ്പിക്കുന്ന അംഗത്വ കാമ്പയിൻ സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുറഹീമിന് ഒാണററി അംഗത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. കാസർകോട് നഗരത്തിലെ യുവ വ്യാപാരികളുടെ പ്രശ്നങ്ങളിൽ ശക്തമായി ഇടപെടാനും അവരുടെ കച്ചവടം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനുമായിരിക്കും മർച്ചൻറ്സ് യൂത്ത്‌ വിങ് മുൻഗണന നൽകുക. കാസർകോട് നഗരപരിധിയിൽനിന്ന് ഇരുനൂറോളം പുതിയ യുവ വ്യാപാരികളെ മർച്ചൻറ്സ് യൂത്ത്‌ വിങ്ങി​െൻറ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടാൻ പറ്റുന്ന 100 അംഗ ബ്ലൂ വളൻറിയർ സേന രൂപവത്കരിക്കാനും തീരുമാനിച്ചു. സെക്രട്ടറി സയ്യിദ് സവാദ്, ട്രഷറർ വേണുഗോപാൽ, വൈസ് പ്രസിഡൻറുമാരായ ഹാരിസ് അംഗോല, നിസാർ സിറ്റികൂൾ, ജോയൻറ് സെക്രട്ടറിമാരായ ഷമീം ചോേക്ലറ്റ്, ഇർഷാദ് സഫ, ശിഹാബ് സൽമാൻ, ശിഹാബ് സിറ്റി ടയർ, അസ്‌ലം ചോേക്ലറ്റ്, എൻ.യു. അഷ്‌റഫ്, ഷംസീർ ആമസോണിക്സ്, ടി.പി. അൻവർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.