നീലേശ്വരം: ജില്ല കബഡി അസോസിയേഷെൻറ നേതൃത്വത്തിൽ 23ാമത് സംസ്ഥാന പുരുഷ, വനിത ജൂനിയർ കബഡി ചാമ്പ്യൻഷിപ് ശനി, ഞായർ ദി വസങ്ങളിൽ ചായ്യോത്ത് ജി.എച്ച്.എസ്.എസ് ഫ്ലഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 14 ജില്ലകളിലെ പുരുഷ, വനിത ടീമുകളിൽനിന്ന് 28 ടീമുകളിൽനിന്ന് 500ഓളം താരങ്ങൾ മത്സരത്തിനെത്തും. ലീഗ്-നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരം. എട്ടിന് രാവിലെ എട്ടിന് രജിസ്‌ട്രേഷൻ. ഒമ്പതിന് സംസ്ഥാന കബഡി അസോസിയേഷൻ പ്രസിഡൻറ് പ്രവീൺകുമാർ ഗോകുലം പതാക ഉയർത്തും. വൈകീട്ട് മൂന്നിന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. മൂന്ന് കോർട്ടുകളിലായാണ് മത്സരം. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിെൻറ നിയന്ത്രണത്തിൽ നടക്കുന്ന മത്സരത്തിൽ കൗൺസിൽ നിരീക്ഷകരുടെ മുഴുവൻ സമയ സാന്നിധ്യമുണ്ടാകും. കേരള സ്‌പോർട്‌സ് കൗൺസിൽ നിയമിച്ച സെലക്ടർമാരുടെ നേതൃത്വത്തിൽ ദേശീയ മത്സരത്തിനുള്ള കേരള ടീമിനെയും തിരഞ്ഞെടുക്കും. ഒമ്പതിന് വൈകീട്ട് നാലിന് സമാപന സമ്മേളനം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജൻ സമ്മാനദാനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.