അവാർഡ് സമ്മാനിച്ചു

തൃക്കരിപ്പൂർ: വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക അവാർഡ് ജേതാവ് ടി.കെ. അബൂസാലിക്കും മുണ്ടശ്ശേരി അവാർഡ് ജേതാവ് ചന്ദ്രൻ മുട്ടത്തിനും റോട്ടറി നേഷൻ ബിൽഡർ പുരസ്കാരം നൽകി ആദരിച്ചു. റോട്ടറി ഹാളിൽ ഡോ. വിനോദ്കുമാർ ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് കെ.കെ. രാമൻ അധ്യക്ഷതവഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. ഫൗസിയ പുരസ്കാരം സമ്മാനിച്ചു. ഡോ. ശ്രീകുമാർ അവാർഡ് ജേതാക്കളെ പൊന്നാടയണിയിച്ചു. പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. സുധാകരൻ സംസാരിച്ചു. പ്രഭാകരൻ സ്വാഗതവും ആർ.പി. രഘുനാഥ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.