കേന്ദ്രസർവകലാശാല കാമ്പസിൽ അനധികൃത കടന്നുകയറ്റം; അധ്യാപകസംഘടന പരാതി നൽകി

പെരിയ: വിദ്യാർഥിസമരങ്ങളുടെ മറവിൽ കേന്ദ്രസർവകലാശാലയുടെ കാമ്പസിനകത്ത് അനധികൃത കടന്നുകയറ്റം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകസംഘടനയായ അസോസിയേഷൻ ഓഫ് സെൻട്രൽ യൂനിവേഴ്സിറ്റി ഒാഫ് കേരള ടീച്ചേഴ്സ് പരാതി നൽകി. സമരങ്ങളുടെ വേളയിൽ സർവകലാശാലയുമായി നേരിട്ടോ അല്ലാതെയോ ഒരു ബന്ധവുമില്ലാത്തവർ കാമ്പസിനകത്ത് പ്രവേശിക്കുകയുണ്ടായി. സർവകലാശാലയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ബാഹ്യശക്തികളുടെ സാന്നിധ്യം ശല്യമാവുകയാണ്. കോടിക്കണക്കിന് രൂപ വിലവരുന്ന പൊതുമുതൽ നശിപ്പിക്കപ്പെടുന്നതിലേക്ക് ഇത് വഴിതെളിക്കുന്നതായും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.