നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനത്തെ യുവ വോളിബാൾ താരം ടി.വി. നിഖിലിെൻറ (19) ജീവൻ രക്ഷിക്കാനായി ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. ഫ്രണ്ട്സ് പെരിയങ്ങാനമാണ് ചികിത്സ ധനശേഖരണാർഥം ജില്ലതല സെവൻസ് ഫുട്ബാൾ ടൂർണമെൻറ് നടത്തുന്നത്. സെപ്റ്റംബർ 22, 23 തീയതികളിൽ കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ മൈതാനത്തിലാണ് മത്സരം. സമാപന സമ്മേളനത്തിൽ ദേശീയ വോളിബാൾ താരം ടോം ജോസഫ്, സമാഹരിച്ച തുക കുടുംബത്തിന് നൽകും. സന്തോഷ് ട്രോഫി താരം കെ.പി. രാഹുൽ ട്രോഫികൾ നൽകും. നട്ടെല്ലിന് കാൻസർ ബാധിച്ച് നിഖിൽ തിരുവനന്തപുരം ആർ.സി.സിയിൽ ഇപ്പോൾ ചികിത്സയിലാണ്. ചികിത്സക്ക് പണം കണ്ടെത്തുന്നതിന് നാട്ടുകാർ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. പരപ്പ ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 19130100058928 ഐ.എഫ്.എസ്.സി: FDRLO001913. ....................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.