'സാന്ത്വനം' തുടങ്ങി

മൊഗ്രാൽപുത്തൂർ: അബൂദബി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കെ.എം.സി.സി പാവപ്പെട്ട കുടുംബത്തിലെ രോഗികളുടെ ചികിത്സക്കായി നടപ്പിലാക്കിയ സാന്ത്വനം 2018-19 പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് ലീഗ് ഓഫിസിൽ നടന്ന ചടങ്ങിൽ അബൂദബി കാസർകോട് മണ്ഡലം സെക്രട്ടറി അഷ്റഫ് ബദിയടുക്ക, പഞ്ചായത്ത് വൈസ്‌ പ്രസിഡൻറ് ഹമീദ് ബ്ലാർക്കോട് എന്നിവർ ഹെൽത്ത് കാർഡ്‌ ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. കുഞ്ഞാമു ഹാജിക്ക് കൈമാറി. ജില്ല ലീഗ് സെക്രട്ടറി പി.എം. മുനീർ ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എ. ജലീൽ, സെക്രട്ടറി കെ.എ. അബ്ദുല്ലക്കുഞ്ഞി, സിദ്ദീഖ് ബേക്കൽ, എസ്.എം. നൂറുദ്ദീൻ, കെ.എം.സി.സി നേതാക്കളായ മഹ്മൂദ് എരിയാൽ, ഹമീദ് ബ്ലാർക്കോട്, പി.എസ്. ഫസൽ, മാഹിൻ കുന്നിൽ, എ.പി. ജാഫർ എരിയാൽ, ഹസൈനാർ കുളങ്കര, അബൂനവാസ്, ഹബീബ് എരിയാൽ, ഹുസൈൻ പോസ്റ്റ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.