കൂത്തുപറമ്പ്: പാലിയേറ്റിവ് ദിനാചരണത്തിൻെറ ഭാഗമായി കൂത്തുപറമ്പ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണ പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൻ എം.പി. മറിയംബീവി ഉദ്ഘാടനം ചെയ്തു. വി.കെ. രാജൻ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ, ഡോ. സിസ്റ്റർ ടെസ്സി, ഡോ. ഷബാന, എം.പി. കുഞ്ഞു തുടങ്ങിയവർ സംസാരിച്ചു. തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് വിദ്യാർഥികൾ ഉൾപ്പെടെ പങ്കെടുത്ത ബോധവത്കരണ റാലിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.