മുസ്ലിം ലീഗിൻെറ ദേശ് രക്ഷാ മാർച്ച് തുടങ്ങി പയ്യന്നൂര്‍: 'ഇന്ത്യ എല്ലാവരുടേതുമാണ്' ശീര്‍ഷകത്തില്‍ പൗരത്വ ഭേദഗത ി നിയമത്തിനെതിരെ പോരാട്ടം ശക്തമാക്കുമെന്ന താക്കീതുയർത്തി മുസ്‌ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ച് പ്രയാണം തുടങ്ങി. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിക്ക് ദേശീയപതാക കൈമാറി സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ് സ്വാഗതം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളായ വി.പി. അപ്പുക്കുട്ടന്‍ പൊതുവാള്‍, കെ.എൻ. കണ്ണോത്ത്, അതിര്‍ത്തിയില്‍ ജീവന്‍ ത്യജിച്ച പയ്യന്നൂര്‍ കൊറ്റിയിലെ ധീരജവാന്‍ വി.പി. സുനീഷിൻെറ പിതാവ് പി. ചന്ദ്രന്‍ എന്നിവര്‍ ജാഥക്ക് ഐക്യദാര്‍ഢ്യമറിയിച്ചു. ഭരണഘടന തത്ത്വങ്ങളെ നിരാകരിച്ചും മതപരമായ വിവേചനം സൃഷ്ടിച്ചും സംഘ്പരിവാര്‍ ഭരണകൂടം ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി വരെയാണ് മാര്‍ച്ച്. ആദ്യ ദിനം തളിപ്പറമ്പില്‍ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.