പെരുമ്പടവ്: മഹല്ല് കോഓഡിനേഷൻ കമ്മിറ്റി പൗരത്വ സംരക്ഷണ . വെള്ളക്കാട് ദാറുസ്സലാം മസ്ജിദിൽനിന്ന് ആരംഭിച്ച റാലി പ െരുമ്പടവിൽ സമാപിച്ചു. പൊതുസമ്മേളനത്തിൽ ഇക്ബാൽ കോയിപ്ര അധ്യക്ഷത വഹിച്ചു. പെരുമ്പടവ് ചർച്ച് വികാരി ഫാ. ജോസഫ് പൂവത്തോൽ, എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് മെംബർ ടി.വി. അനീഷ്, ജോസഫ് കട്ടത്തറ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് മെംബർ ജംഷീർ ആലക്കാട്, കരിപ്പാൽ ക്ഷേത്രം തറവാട് ഭാരവാഹി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എ.പി. സത്താർ സ്വാഗതം പറഞ്ഞു. ഇക്ബാൽ കോയിപ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലിയേറ്റിവ് ദിനം പയ്യന്നൂർ: പാലിയേറ്റിവ് ദിനാചരണത്തിൻെറ ഭാഗമായി പയ്യന്നൂർ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ സാന്ത്വന പരിചരണ വാരാചരണത്തിന് ഞായറാഴ്ച തുടക്കമാവും. ഇന്ന് നടക്കുന്ന പാലിയേറ്റിവ് കുടുംബസംഗമത്തിൽ ഡോ. വി.പി. ഗംഗാധരൻ മുഖ്യാതിഥിയാവും. കെ. മജീദ് മാസ്റ്റർ ക്ലാസെടുക്കും. 15ന് ഗാന്ധി പാർക്കിൽ രാവിലെ 10ന് സാന്ത്വന വരയും വൈകീട്ട് നാലിന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.