ധർമശാലയിൽ കുടിവെള്ള പൈപ്പ് പൊട്ടി

തളിപ്പറമ്പ്: ജലം വീട്ടുവളപ്പുകളിലേക്ക് ഇരച്ചെത്തി. കേന്ദ്ര സർക്കാറിൻെറ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് വെള ്ളിയാഴ്ച സ്ഥാപിച്ച പ്രധാന പൈപ്പാണ് 24 മണിക്കൂർ തികയും മുമ്പ് പൊട്ടിയത്. റോഡുകളിൽ കല്ലും ചളിയും നിറഞ്ഞ് ഗതാഗതം താറുമാറായി. ധർമശാല - കണ്ണപുരം റോഡിലേക്കാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ആർത്തിരമ്പിയെത്തിയത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കണ്ണൂർ നഗരപരിധിയിൽ കുടിവെള്ളമെത്തിക്കാൻ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാറിൻെറ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പ്രധാന പൈപ്പാണ് പൊട്ടിയത്. ഇതിന് വേണ്ടി ഐ.ടി പാർക്കിന് സമീപത്ത് വെള്ളിയാഴ്ച സ്ഥാപിച്ച ഇൻറർലിങ്ക് വാൾവാണ് പൊട്ടിയത്. ഓർക്കാപ്പുറത്ത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കുത്തിയൊഴുകിയതോടെ പ്രദേശത്ത് റോഡരികിലുള്ള വീടുകളിലെ മുറ്റത്തേക്കാണ് കല്ലും ചളിയും ഒഴുകിയിറങ്ങിയത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ കല്ലും ചളിയും നിറഞ്ഞതോടെ ഇരുചക്ര വാഹനയാത്രികർക്ക് റോഡിൽ വീണ് പരിക്കേറ്റു. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത വിധത്തിൽ റോഡിൽ ചളിനിറഞ്ഞതും ദുരിതമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.