വ്യാപാരികൾ നഗരസഭയിൽ ധർണ നടത്തും

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തളിപ്പറമ്പ് മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ധർണ സംഘടിപ്പിക്കുമെന്ന് വ്യാപാരികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആവശ്യമായ മുന്നൊരുക്കവും പകരം സംവിധാനങ്ങൾ ഒരുക്കാതെയും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയതിനെതിരെയാണ് പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ 10ന് തളിപ്പറമ്പ് നഗരസഭക്ക് മുന്നിൽ വ്യാപാരികളുടെ ധർണ സംഘടിപ്പിക്കും. ഇതിൻെറ ഭാഗമായി അന്ന് രാവിലെ 10 മുതൽ 11 വരെ കടകൾ അടച്ചിടും. യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ശാദുലി പള്ളിക്ക് സമീപത്തുനിന്ന് പ്രകടനമായാണ് നഗരസഭക്ക് മുന്നിലെത്തുകയെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡൻറ് കെ.എസ്. റിയാസ്, സെക്രട്ടറി വി. താജുദ്ദീൻ, ട്രഷറർ ടി. ജയരാജ്, പി. സിദ്ദീഖ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.