അതിജീവനത്തിൻെറ സേന്ദശവുമായി 'മുതല' പയ്യന്നൂർ: ഒരു സുപ്രഭാതത്തിൽ, പിറന്ന മണ്ണിൽ അന്യനായി മാറുകയും നാട്ടിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതനായി തീരുകയും ചെയ്ത നിസ്സഹായനായ മനുഷ്യന് അതിജീവനത്തിൻെറ കരുത്തുപകരാൻ കാവൽസ് കണ്ടോത്ത് ജനമനസ്സ് ഉണർത്തുകയാണ് മുതല എന്ന തെരുവുനാടകത്തിലൂടെ. സ്നേഹിച്ചവരെയും വളർത്തിയവരെയും ആസുരതയുടെ ആമാശയത്തിലേക്ക് വിഴുങ്ങുന്ന വൻകിട കോർപറേറ്റുകൾക്ക് മുന്നിൽ രാജ്യം സമർപ്പിച്ച ഭരണസംവിധാനത്തിൻെറ ധിക്കാരം പച്ചയായി നാടകം തുറന്നുകാട്ടുന്നു. അധികാരം അത് ജനങ്ങൾ ൈകയേൽപിച്ച അവരുടെ ജീവനും ജീവിതവുമാണെന്ന സത്യം തിരിച്ചറിയാത്ത ഭരണാധികാരികളെ നാടകം ജനകീയ വിചാരണ ചെയ്യുന്നു. മതത്തിൻെറയും ജാതിയുടെയും കറുപ്പിനു മീതെ മനുഷ്യൻ എന്ന ശാശ്വത സത്യത്തെ രാജ്യനിലനിൽപിൻെറ സത്യമായി നാടകം ഉയർത്തിക്കാട്ടുന്നു. ഒരു നവയുഗ പിറവിയുടെ സന്ദേശവുമായാണ് നാടകം അണിയറയിൽ നിന്നും അങ്ങാടികളുടെ തെരുവരങ്ങിലേക്ക് പ്രയാണം തുടങ്ങുന്നത്. വിനോദ് പി. കാനായി രചനയും അമച്വർ നാടക രംഗത്ത് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പ്രമോദ് കണ്ടോത്ത് സംവിധാനവും നിർവഹിക്കുന്ന നാടകം ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് കണ്ടോത്ത് പാട്യം കലാസമിതി പരിസരത്ത് അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.