യോഗ സ്​റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി

മാഹി: യോഗയുടെ പരിഷ്കൃത രീതികള്‍ പരിശീലനം നടത്താനായി ചോമ്പാല്‍ ആര്‍ട്ട് ഓഫ് ലിവിങ് സൻെററില്‍ ജില്ലയിലെ ആദ്യത് തെ യോഗ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ കാരിബാഗിൻെറ വിതരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എ.ടി. ശ്രീധരന്‍ നിര്‍വഹിച്ചു. പി.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഉഷ ചാത്തങ്കണ്ടി, രമ കൊയിലോത്ത്, എ.ടി. മഹേഷ്‌, പ്രദീപ് ചോമ്പാല, ടി. ബാലകൃഷ്ണന്‍, ലളിത കരിപ്പള്ളി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.