വംശവെറിക്കെതിരെ പെൺ പ്രതിരോധം

തലശ്ശേരി: വംശവെറിക്കെതിരെ നാഷനൽ വിമൻ ഫ്രൻഡ് ശനിയാഴ്ച വൈകീട്ട് മൂന്നിന് കനക് റെസിഡൻസിയിൽ പെൺ പ്രതിരോധം സംഘടിപ ്പിക്കും. ദേശീയ സമിതി അംഗം റുബീന ജലാൽ ഉദ്ഘാടനം ചെയ്യും. ടി. ഷാഹിന അധ്യക്ഷത വഹിക്കും. എസ്.വി. ഷമീന, പി.എം. ജസീല എന്നിവർ വിഷയാവതരണം നടത്തും. പോപുലർ ഫ്രണ്ട് ജില്ല സെക്രട്ടറി സി.എം. നസീർ മുഖ്യപ്രഭാഷണം നടത്തും. തലശ്ശേരിയിൽ 13ന് ബഹുജനറാലി തലശ്ശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ 13ന് തലശ്ശേരിയില്‍ ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ ബഹുജനറാലി സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രന്‍, മുന്‍മന്ത്രി കെ.പി. മോഹനന്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, മുക്കം ഉമ്മര്‍ ഫൈസി, ഡോ. ഹുസൈന്‍ മടവൂര്‍, സ്വാമി സന്ദീപാനന്ദഗിരി, എം. മുകുന്ദന്‍, കാസിം ഇരിക്കൂര്‍ തുടങ്ങിയവർ സംബന്ധിക്കും. റാലിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് ഭരണഘടന സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കും. വാര്‍ത്തസമ്മേളനത്തില്‍ അഡ്വ.സി.ഒ.ടി. ഉമ്മർ, എം.സി. പവിത്രന്‍, സി.പി. ഷൈജന്‍, കെ. വിനയരാജ്, പ്രഫ.എ.പി. സുബൈര്‍, വി.കെ. ജവാദ് അഹമ്മദ്, വി.പി. വിജേഷ്, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.