കണ്ണൂർ: രാജ്യത്തിൻെറ സ്വാതന്ത്ര്യവും പൗരാവകാശവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള സമരങ്ങളുടെ തുടർച്ചയായി സംഘടിപ്പിക്കുന്ന സിറ്റിസൺസ് ബഹുജന സ്ക്വയർ ശനിയാഴ്ച കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കും. ബഹുജനസംഗമത്തിന് പുറമെ നിലപാടിൻെറ കവിതാ സമർപ്പണവുമായി യുവകവികൾ അണിനിരക്കും. പൗരത്വ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കവിതാ സമാഹാരമായ 'ചോരപ്പൂവസന്തം' പ്രകാശിതമാവും. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ്ബഷീർ എം.പി മുഖ്യാതിഥിയാകും. അഡ്വ. സണ്ണിജോസഫ് എം.എൽ.എ, കണ്ണൂർ കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻ, ഒ. അബ്ദുറഹ്മാൻ, പി. മുജീബ് റഹ്മാൻ, വാണിദാസ് എളയാവൂർ, കെ.പി. രാമനുണ്ണി, ഡോ. ഫസൽ ഗഫൂർ, പി.കെ. പാറക്കടവ്, ശിഹാബുദ്ദീൻ പൊയ്തുംകടവ്, അഡ്വ. സന്തോഷ് കുമാർ, ഡോ. എസ്.പി. ഉദയകുമാർ, ഹാഫിസ് അനസ് മൗലവി, വി.കെ. അബ്ദുൽഖാദർ മൗലവി, എൻ.പി. ചെക്കുട്ടി, ടി.പി. ചെറൂപ്പ, ഇബ്രാഹിം വെങ്ങര, അഡ്വ.പി.എ. പൗരൻ, എ. വാസു, എം. ഗീതാനന്ദൻ, കെ.സി. ഉമേഷ്ബാബു, ഡോ. ഡി. സുരേന്ദ്രനാഥ്, ശംസീർ ഇബ്രാഹിം, യു.പി. സിദ്ദീഖ്, ടി.പി.ആർ. നാഥ്, മുഹമ്മദ്സാജിദ്നദ്വി, പി.ബി.എം. ഫർമീസ്, സൽമാൻ ഫാരിസി തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.