പ്രളയം: വീടുകള്‍ക്കുള്ള 92.70 കോടി വിതരണം ചെയ്തു തിരുവനന്തപുരം: 2019ലെ പേമാരിയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് തക ർന്ന 29,288 വീടുകള്‍ക്കുളള 92.70 കോടി വിതരണം ചെയ്തു. 13,175 വീടുകള്‍ക്കുള്ള 92.35 കോടി അടുത്ത ദിവസങ്ങളില്‍ കൈമാറുമെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു അറിയിച്ചു. സംസ്ഥാനത്ത് ആകെ 63,335 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. 15 ശതമാനം നാശം സംഭവിച്ച വീടുകള്‍ക്ക് 10,000 രൂപ, 16 മുതൽ 29 ശതമാനം വരെ 60,000 രൂപ, 30 മുതൽ 59 ശതമാനം വരെ 1,25,000 രൂപ, 60 മുതൽ 74 ശതമാനംവരെ രണ്ടരലക്ഷം രൂപ എന്നിങ്ങനെയാണ് നല്‍കുന്നത്. 75 ശതമാനവും അതിനു മുകളിലും നാശം സംഭവിച്ച വീടുകള്‍ പൂര്‍ണമായും തകര്‍ന്നവയുടെ പട്ടികയിലാണ് ഉള്‍പ്പെടുക. അവര്‍ക്ക് മൂന്ന് ഘട്ടമായി നാലു ലക്ഷം രൂപയാണ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും സംസ്ഥാന ദുരന്തനിവാരണ നിധിയില്‍നിന്നുമാണ് പണം അനുവദിച്ചത്. BOX വീടുകളുടെ എണ്ണം ജില്ല തിരിച്ച് തിരുവനന്തപുരം –228 കൊല്ലം–205 പത്തനംതിട്ട–145 ആലപ്പുഴ–1620 കോട്ടയം–2175 ഇടുക്കി–312 എറണാകുളം–1146 തൃശൂർ–2961 പാലക്കാട്–2261 മലപ്പുറം–7825 കോഴിക്കോട്–4112 വയനാട്– 3653 കണ്ണൂർ–2529 കാസർകോട്–160
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.