കണ്ണൂർ: ജോലിസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ കുറ്റ്യാട്ടൂര്‍ സ്വദേശിയായ ജവാന്‍ മരിച്ചു. ഝാന്‍സി ആര്‍മി സപ്ലൈ കോര്‍ നായികായിരുന്ന കുറ്റ്യാട്ടൂര്‍ കുറുവോട്ടുമൂലയിലെ വി. രജിത്താണ് (28) മരിച്ചത്. ഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രി ഒമ്പതിനാണ് അപകടം. രജിത്ത് അവധികഴിഞ്ഞ് ഡിസംബര്‍ 29നാണ് ജോലിസ്ഥലത്തക്ക് മടങ്ങിയത്. മുണ്ടയാടന്‍ പുരുഷോത്തമൻെറയും വായോറ ഗിരിജയുടെയും മകനാണ്. സഹോദരങ്ങള്‍: പ്രതീഷ് (ഫയര്‍ സര്‍വിസ്, മട്ടന്നൂര്‍), പ്രവീണ്‍, രജിന. ബുധനാഴ്ച ഉച്ച ഒന്നോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പഞ്ചായത്ത് പ്രസിഡൻറ് എൻ. പത്മനാഭൻെറ നേതൃത്വത്തിൽ നാട്ടുകാർ ഏറ്റുവാങ്ങി. കുറുവോട്ടുമൂല സി.ആര്‍.സി വായനശാലയില്‍ പൊതുദര്‍ശനത്തിനുെവച്ച ഭൗതിക ശരീരത്തിൽ നൂറുകണക്കിന് പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് മൂന്നിന് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.