എം.ജി സർവകലാശാല വാർത്തകൾ പുനർമൂല്യനിർണയം: അപേക്ഷ തീയതി നീട്ടി കോട്ടയം: 2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫിസിക്സ് (മെറ്റീരിയൽ സയൻസ്), സൈക്കോളജി, ഹോംസയൻസ് ബ്രാഞ്ച് 10എ, ഹോം സയൻസ് ബ്രാഞ്ച് 10 ഡി, ഫുഡ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മൈക്രോ ബയോളജി, എം.എ. പൊളിറ്റിക്കൽ സയൻസ്, തമിഴ്, എം.ടി.ടി.എം, എം.എച്ച്.എം എന്നീ പ്രോഗ്രാമുകളുടെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ ജനുവരി 10 വരെ നൽകാം. സെനറ്റ് തെരഞ്ഞെടുപ്പ്: പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സെനറ്റിലെ നിയമസഭ സാമാജികർ, പഞ്ചായത്ത് പ്രസിഡൻറ്/മുനിസിപ്പൽ ചെയർമാൻ/കോർപറേഷൻ മേയർ, ഗവൺമൻെറ് കോളജ് അധ്യാപകർ, പ്രൈവറ്റ് കോളജ് അധ്യാപകർ, കോളജ് പ്രിൻസിപ്പൽമാർ എന്നീ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന ഒഴിവ് നികത്തുന്നതിനുള്ള തെരഞ്ഞെടുപ്പിൻെറ ഭാഗമായി പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക www.mgu.ac.in വെബ്സൈറ്റിൽ ലഭിക്കും. പരാതി ജനുവരി 21നകം തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നൽകണം. ഫാക്കൽറ്റി ഡെവലപ്മൻെറ് പ്രോഗ്രാം: അപേക്ഷ 10 വരെ കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല കോളജ് ഡെവലപ്മൻെറ് കൗൺസിൽ, ഗവൺമൻെറ്എയിഡഡ്, സർവകലാശാല അധ്യാപകർക്കായി നടത്തുന്ന ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്മൻെറ് പ്രോഗ്രാമിന് ഏതാനും സീറ്റ് ഒഴിവുണ്ട്. അപേക്ഷ ജനുവരി 10ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. 20 മുതൽ 25 വരെയാണ് പരിപാടി. വിശദവിവരം www.mgu.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04812731013. ബ്രെയിലി ദേശീയതല ശിൽപശാല ഒമ്പതിന് കോട്ടയം: കാഴ്ച സംബന്ധമായ പരിമിതിയുള്ളവർക്കായി രൂപപ്പെടുത്തിയ ബ്രെയിലി ലിപിയുമായി ബന്ധപ്പെട്ട ദേശീയതല ശിൽപശാല ഒമ്പതിന് മഹാത്മാഗാന്ധി സർവകലാശാലയിൽ നടക്കും. സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ് ഡിസെബിലിറ്റീസ്, സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ഡൽഹിയിലെ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. രാവിലെ 10ന് സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഓഡിറ്റോറിയത്തിൽ പ്രോവൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം നിർവഹിക്കും. ഡോ. കെ.എം. മുസ്തഫ, ഡോ. എം.എസ്. ഗായത്രി എന്നിവർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.