മാഹി: മാഹി മേഖലാ സ്കൂൾ ബാലകലാമേള 10 മുതൽ 12വരെ പള്ളൂർ കസ്തൂർബാഗാന്ധി ഗവ. ഹൈസ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ 32 വിദ്യാലയങ്ങളിൽനിന്നുള്ള 1800ഓളം വിദ്യാർഥികൾ മാറ്റുരക്കും. 48 വിഭാഗങ്ങളിലായി 11 സ്റ്റേജിതര മത്സരങ്ങളിൽ 729 കുട്ടികൾ ഇതിനകം പങ്കാളികളായി. 41 വിഭാഗങ്ങളിലായി ഒമ്പത് മത്സര ഇനങ്ങളിൽ 926 കുട്ടികൾ സ്റ്റേജ് മത്സരങ്ങളിൽ പങ്കെടുക്കും. 10ന് രാവിലെ 10ന് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമയുടെ അധ്യക്ഷതയിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൂന്ന് വേദികളിലായാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുക. ജനുവരി ഒമ്പതിന് മേളയുടെ പ്രചരണാർഥം വിളംബര ജാഥ നടക്കും.18 സബ് കമ്മിറ്റികൾ മേളയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നുണ്ടെന്ന് സംഘാടകസമിതി ചെയർമാനും സി.ഇ.ഒയുമായ പി. ഉത്തമരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.കെ. സനൽകുമാർ, ലിസി ഫെർണാണ്ടസ്, എം.ബി. മായ, ഉത്തമൻ തിട്ടയിൽ, മുരളി വാണിമേൽ, കെ.വി. മുരളീധരൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.