കിടഞ്ഞി-തുരുത്തിമുക്ക് പാലം പ്രവൃത്തി ഉദ്ഘാടനം

പെരിങ്ങത്തൂർ: കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് മയ്യഴി പുഴക്ക് കുറുകെ നിർമിക്കുന്ന കിടഞ്ഞി- തുരുത്തി മുക്ക് പാലത്തിൻെറ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 15 കോടി രൂപയുടെ ഭരണാനുമതിയും 12.98 കോടിയുടെ സാങ്കേതികാനുമതിയുമായിട്ടുണ്ട്. ഊരാളുങ്കൽ ബിൽഡിങ് സെസൈറ്റിക്കാണ് നിർമാണ ചുമതല. കെ. മുരളീധരൻ എം.പി, നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ, പാനൂർ നഗരസഭാധ്യക്ഷ ഇ.കെ. സുവർണ, എടച്ചേരി പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷൻ, നഗരസഭ കൗൺസിലർ റജുല മഹറൂഫ്, ഇ.കെ. അശോക് കുമാർ, കെ.പി. ഹാഷിം, വി. നാസർ, കെ.കെ. ബാലൻ, പി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.