തലശ്ശേരി: ആധുനിക രീതിയിൽ നവീകരിച്ച കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ ആദ്യമായി ചിത്ര പ്രദർശനമൊരുങ്ങുന്നു. കതിരൂർ പൊന്ന്യം വെസ്റ്റ് വലിയാണ്ടി പറമ്പിൽ സന്ധ്യ പ്രവീൺദാസിൻെറ ചിത്ര പ്രദർശനമാണ് ജനുവരി ഒമ്പത് മുതൽ 15വരെ സംഘടിപ്പിക്കുന്നത്. 'സ്പാർക്ക് ഒാഫ്' എന്നാണ് പ്രദർശനത്തിന് പേരിട്ടിരിക്കുന്നത്. 2019ൽ അക്രിലിക്, വാട്ടർ കളർ എന്നീ മാധ്യമങ്ങളിലൂടെ കാൻവാസിൽ സന്ധ്യ പ്രവീൺദാസ് പകർത്തിയ 30ൽപരം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് പ്രദർശനം. ഒമ്പതിന് വൈകീട്ട് അഞ്ചിന് തലശ്ശേരി കേരള സ്കൂൾ ഒാഫ് ആർട്സ് പ്രിൻസിപ്പൽ എ.വി. വേണുഗോപാൽ പ്രദർശനം ഉദ്ഘാടനം ചെയ്യും. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ആർട്ട് ഗാലറി കൺവീനർ കെ.എം. ശിവകൃഷ്ണൻ, പഞ്ചായത്ത് മെംബർ എം. മനോജ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. കുമാരൻ മാസ്റ്റർ, ചിത്രകാരി സന്ധ്യ പ്രവീൺദാസ്, എം. പ്രവീൺ ദാസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.