ആലക്കോട്: മാവുംചാൽ ക്വാറിയിൽ ഡ്രില്ലിങ് മെഷീൻ മറിഞ്ഞ് തൊഴിലാളി മരിച്ചു. കാർത്തികപുരം പൂവൻചാൽ സ്വദേശി തടവനാൽ ബെന്നിയാണ് (45) മരിച്ചത്. തടവനാൽ േതാമസ്--ചിന്നമ്മ ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. ഡ്രില്ലിങ് മെഷീൻ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ പാറപ്പുറത്തുനിന്ന് മറിയുകയായിരുന്നു. ഇത് താഴെ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്കാണ് വീണത്. എന്നാൽ, മറ്റുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തളിപ്പറമ്പ് പുഷ്പഗിരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. ആലക്കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഭാര്യ: സാലി മുണാട്ടുചുണ്ടയിൽ. മക്കൾ: ആദർശ്, അക്ഷയ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സന്തോഷ്, ലില്ലി, രാജേഷ്, ബിന്ദു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കുട്ടാപറമ്പ് ലിറ്റിൽഫ്ലവർ ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.