തൃശൂർ: വരയിലൂെട വൈവിധ്യത്തിൻെറ സൗന്ദര്യം വിരിയിച്ച് ലളിതകല അക്കാദമി അങ്കണം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്ര തിരോധം തീർത്തു. 100ൽപരം കലാകാരന്മാർ സംബന്ധിച്ചു. സത്യത്തെ നുണപാത്രംകൊണ്ട് മൂടിെവക്കാൻ ബി.ജെ.പിയും കേന്ദ്ര സർക്കാറും ശ്രമിക്കുന്നുവെന്ന് 'കലയുടെ പ്രതിരോധം' ഉദ്ഘാടനം ചെയ്ത കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പറഞ്ഞു. ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, സി. രാവുണ്ണി, എം.എൻ. വിനയകുമാർ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എന്നിവർ സംസാരിച്ചു. ലളിതകല അക്കാദമി സെക്രട്ടറി പി.വി. ബാലൻ സ്വാഗതവും എൻ. ബാലമുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ നിറങ്ങളിൽ ഇന്ത്യൻ ഭൂപടം തീർത്ത് കമറുദ്ദീൻ പെരിന്തൽമണ്ണ രാജ്യത്തിൻെറ നാനാത്വത്തിൽ ഏകത്വം വരച്ചുകാട്ടി. താമരക്ക് മുകളിൽ മത്സ്യം തീർത്ത് ആർട്ടിസ്റ്റ് പ്രേംജിയുടെ ചിത്രവും പ്രതിഷേധമായി. ചിത്രകാരന്മാരായ ടോം ജെ. വട്ടക്കുഴി, ശ്രീജ പള്ളം, പുഷ്പാകരൻ കടപ്പത്ത്, എൻ. ബാലമുരളീകൃഷ്ണൻ, ബൈജുദേവ്, ദാമോദരൻ നമ്പിടി, ആർട്ടിസ്റ്റ് പ്രേംജി, കർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂർ, ശിൽപി രാജൻ, ജിബു ചാലക്കുടി തുടങ്ങിയവർ പങ്കെടുത്തു. ജനനയനത്തിൻെറ നാടൻപാട്ടും പ്രതിരോധ ഗാനങ്ങളും പ്രേമപ്രസാദിൻെറ നേതൃത്വത്തിൽ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.