തലശ്ശേരി: കോടിയേരി മലബാർ കാൻസർ സൻെററിെലത്തുന്ന രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകിവരുന്ന അഭയ ഫൗണ്ടേഷൻ വാഹന സൗകര്യവും ഏർപ്പെടുത്തി. അഭയ ഇൻമേറ്റ്സ് ട്രാൻസ്പോർട്ട് സർവിസ് എന്ന പേരിലാണ് രോഗികൾക്കായി വാഹന സൗകര്യമൊരുക്കിയിട്ടുള്ളത്. അഭയ ഫൗണ്ടേഷനിൽ നടന്ന ചടങ്ങിൽ മലബാർ കാൻസർ സൻെറർ ഡയറക്ടർ ഡോ. സതീഷ് ബാലസുബ്രഹ്മണ്യം വാഹനത്തിൻെറ ഫ്ലാഗ് ഒാഫ് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി മേഖല നാസിം യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. അജ്മൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.