ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് നിർമാണ തൊഴിലാളി യൂനിയൻ

ന്യൂമാഹി: കേന്ദ്ര സർക്കാറിൻെറ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ന്യൂമാഹി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി വി.പി. വിജേഷ് ഉദ്ഘാടനം ചെയ്തു. എസ്.കെ. വിജയൻ അധ്യക്ഷത വഹിച്ചു. കെ.പി. പ്രമോദൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി. അനിൽകുമാർ, കെ. ജയപ്രകാശൻ, ടി.കെ. ശ്രീജിത്ത്, പി. അർജുനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്.കെ. വിജയൻ (പ്രസി), വി.കെ. വിശ്വനാഥൻ, കെ.കെ. സുബീഷ് (വൈ. പ്രസി), കെ.പി. പ്രമോദൻ (സെക്ര.) ടി.കെ. ശ്രീജിത്ത്, എൻ. മഹേഷ് (ജോ. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.