പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറേക്കര എ.വി.കെ കലാകായിക സമിതി രജത ജൂബിലി ആഘോഷം ഞായറാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് വിളംബര ഘോഷയാത്ര നടക്കും. അഞ്ചിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യമന്ത്രിയുടെ പൊലിീസ് മെഡൽ നേടിയ പെരിങ്ങോം സി.ഐ എം.ഇ. രാജഗോപാലൻ സംസ്ഥാന അണ്ടർ-17 ഫുട്ബാൾ ടീമിൽ ഗോൾകീപ്പറായി സെലക്ഷൻ കിട്ടിയ ജഗൻ, ജില്ല ടീമിൽ ഇടംലഭിച്ച അജയ്, വിവിധ മത്സര വിജയികളായ പി.വി. സുദിന, ഷീജ പങ്കജാക്ഷൻ, സാരംഗ് പി. നമ്പ്യാർ എന്നിവരെ ആദരിക്കും. അടുത്ത വർഷം ഏപ്രിൽ വരെ നീളുന്ന ആഘോഷത്തിൽ വിവിധ കലാ-കായിക പരിപാടികൾ സംഘടിപ്പിക്കും. എം.ഇ.ചന്ദ്രാംഗദൻ, എം.പി. മനോജ്, ടി.ജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.