കണ്ടങ്കാളി സമരം; ശരീരം സമരായുധമാക്കി 'പ്രകൃതിക്കൊരു പ്രണയശിൽപം'

പയ്യന്നൂർ: നിർദിഷ്ട കണ്ടങ്കാളി പെട്രോളിയം സംഭരണപദ്ധതിക്കെതിരെ ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്ര ഹം 20ാം ദിവസത്തേക്ക്. സമരത്തിന് ഐക്യദാർഢ്യവുമായി ശിൽപി സുരേന്ദ്രൻ കൂക്കാനവും സാമൂഹിക പ്രവർത്തകൻ അശോകൻ പെരിങ്ങാലയും ചേർന്ന് വേറിട്ട സമരവുമായി സമരപ്പന്തലിലെത്തി 'പ്രകൃതിക്കൊരു പ്രണയ ശിൽപം' തീർത്തു. സമരപ്പന്തലിനു മുന്നിൽ കിടന്നുകൊണ്ട് ഭൂമിയെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിക്കൊണ്ട് സ്വന്തം ശരീരം മുഴുവൻ മണ്ണിട്ടുമൂടി ഞാറുനട്ടാണ് കണ്ടങ്കാളിയിലെ നെൽവയൽ നികത്തുന്നതിനെതിരെ സാമൂഹിക പ്രവർത്തകൻ അശോകൻ പെരിങ്ങാല പ്രതിഷേധിച്ചത്. ശിൽപി സുരേന്ദ്രൻ കൂക്കാനം ചുറ്റും പ്രതിഷേധത്തിൻെറ അരിക്കോലം തീർത്തു. കണ്ടങ്കാളിയിലെ വയലിൻെറ ചരമം കൂടിയാണ് ശിൽപത്തിലൂടെ അടയാളപ്പെടുത്തിയത്. സാംസ്കാരിക പ്രവർത്തകൻ പത്മനാഭൻ ബ്ലാത്തൂർ, ഇ.എൻ.ജി. നമ്പൂതിരി, ബി.ഐ. മാധവൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു. സമരപ്പന്തലിൽ വ്യാഴാഴ്ച കണ്ടങ്കാളിയിലെ വീട്ടമ്മമാർ താലോത്ത് വയലിൽനിന്ന് കൊയ്തെടുത്ത നെൽ അരിയാക്കി പുത്തരി വെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.