തലശ്ശേരി: ആഹാരത്തിനോ ചികിത്സക്കോ പണമില്ലാതെ കഷ്ടപ്പെടുന്നവർക്ക് അത്താണിയായിരുന്നു ശനിയാഴ്ച തലശ്ശേരിയിൽ നിര്യാതനായ ഒ. സുബൈർ. പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. ചേരികളിലും കുടിലുകളിലും കയറിയിറങ്ങി അവിടെയുള്ളവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ്, സംഘടനകളെയും വ്യക്തികളെയും കണ്ട് സ്വരൂപിച്ച് നൽകി ഒട്ടേറെ കുടുംബങ്ങളെ കൈപിടിച്ചുയർത്തി. പാവപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രത്യേക പരിഗണന നൽകാൻ എല്ലായ്പ്പോഴും അദ്ദേഹം സന്നദ്ധനായി. മുസ്‌ലിം സർവിസ് സൊസൈറ്റി സംസ്ഥാന ഭാരവാഹിയായിരുന്ന ഒ. സുബൈർ തലശ്ശേരിയിൽ ഇസ്ലാമിക് വിമൻസ് കോളജ് യാഥാർഥ്യമാക്കാൻ ഒട്ടേറെ നാടുകളിൽ യാത്രചെയ്തു. ഇസ്‌ലാമിക് സൻെറർ പ്രവർത്തനങ്ങളുമായി സഹകരിച്ചു. തലശ്ശേരി ബൈത്തുസ്സകാത്തിന് നേതൃത്വപരമായ പങ്കാളിത്തംവഹിച്ചു. തലശ്ശേരി മുസ്ലിം അസോസിയേഷൻെറ ആദ്യകാല സെക്രട്ടറിയായിരുന്നു. സമൂഹത്തിൻെറ നാനാതുറകളിലുള്ള നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.