അനുശോചിച്ചു

തലശ്ശേരി: സാമൂഹികപ്രവർത്തകനും എം.എസ്.എസ് സ്റ്റേറ്റ് കൗൺസിലറുമായ ഒ. സുബൈറിൻെറ നിര്യാണത്തിൽ വെൽഫെയർ പാർട്ടി തലശ ്ശേരി മുനിസിപ്പൽ കമ്മിറ്റി സെക്രേട്ടറിയറ്റ് യോഗം . പ്രസിഡൻറ് പി.എം. അബ്ദുന്നാസിർ അധ്യക്ഷത വഹിച്ചു. എ.പി. അജ്മൽ, നസീമ ടീച്ചർ എന്നിവർ സംസാരിച്ചു. എ. അബ്ദുൽ അസീസ്‌ സ്വാഗതം പറഞ്ഞു. പള്ളിക്ക് തീയിട്ടതിൽ പ്രതിഷേധം തലശ്ശേരി: നെട്ടൂർ ബാലത്തിൽ മസ്ജിദ് ഉമർ ഫാറൂഖിന് തീയിട്ട സംഭവത്തിൽ വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. നാട്ടിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാൻ വർഗീയശക്തികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പൊലീസ് അധികൃതർ കർശന നടപടികളെടുക്കണമെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ്ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മുമ്പും ഈ ആരാധനാലയം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആ കേസുകളിൽ ഒന്നും പ്രതികൾ പിടിക്കപ്പെടാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻറ് പി.എം. അബ്ദുന്നാസിർ അധ്യക്ഷതവഹിച്ചു. എ.പി. അജ്മൽ, നസീമ ടീച്ചർ, കെ.പി. മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. അബ്ദുൽ അസീസ്‌ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.