തലശ്ശേരി: മുഴപ്പിലങ്ങാട്-മാഹി ബൈപാസിന് കോടിയേരി മേഖലയിൽ നഷ്ടപ്പെടുന്ന ആറ് റോഡുകളും കെ. മുരളീധരൻ എം.പി സന്ദർശിച്ചു. ശനിയാഴ്ച വൈകീട്ട് തലശ്ശേരിയിലെത്തിയ മുരളീധരൻ പാറാൽ പള്ളിക്ക് സമീപം ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നിടത്താണ് ആദ്യമെത്തിയത്. ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ എം.പിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. സഞ്ചാരസ്വാതന്ത്യം നഷ്ടപ്പെടുന്ന സമീപത്തെ ദേശവാസികളായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എം.പിക്ക് മുന്നിൽ പരാതിയുമായെത്തി. പ്രവൃത്തി നടക്കുന്ന പാതയുടെ സമീപത്ത് താമസിക്കുന്നവർ മഴക്കാലങ്ങളിൽ വെള്ളം ഉയരുന്നത് കാരണം ദുരിതമനുഭവിക്കുന്നതുൾപ്പെടെയുള്ള പരാതികൾ അവതരിപ്പിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് എം.പി ഉറപ്പുനൽകി. പാറാൽ കല്ലിൽതാഴെ റോഡ്, മാടപീടിക രാജു മാസ്റ്റർ റോഡ്, മാടപീടിക മാർക്കറ്റ്-കള്ളുഷാപ്പ് റോഡ്, പുല്ലേൽ താഴെ റോഡ് എന്നിവയും എം.പി സന്ദർശിച്ചു. കോടിയേരി ജനകീയ ആക്ഷൻ കമ്മിറ്റി നേതാക്കളായ വി. രാധാകൃഷ്ണൻ, കെ.പി. ജയചന്ദ്രൻ, ബാലൻ, രഞ്ജിത്ത് പുന്നോൽ, അശോകൻ, പി. കൃഷ്ണൻ, വി. ദിവാകരൻ, വി.സി. പ്രസാദ്, ഇ. വിജയകൃഷ്ണൻ, അക്ബർ അലി, അഡ്വ. സി.ടി. സജിത്ത്, സി.പി. പ്രസീൽ ബാബു, അഡ്വ. സി.ജി. അരുൺ, അബ്ദുൽ നിസാർ, കെ. ഖാലിദ്, പി. ദിനേശൻ, സജീവൻ, സന്ദീപ് കോടിയേരി എന്നിവരും എം.പിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.