ജനകീയമുന്നണി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കാല്‍നട പ്രചാരണജാഥ തുടങ്ങി

മാഹി: ജനകീയമുന്നണി നയിക്കുന്ന അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കാല്‍നട പ്രചാരണ ജാഥക്ക് അഴിയൂർ എരിക്കിന്‍ചാലില്‍ തുടക്കമായി. അഴിയൂര്‍ എരിക്കിന്‍ചാലില്‍ ജാഥ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ ഇ.ടി അയ്യൂബ്, കോട്ടയില്‍ രാധാകൃഷ്ണന്‍, പ്രദീപ്‌ ചോമ്പാല, പി. ബാബുരാജ്, എം. ഭാസ്കരന്‍, ഹാരിസ് മുക്കാളി, എ.വി. സനിജ്, വി.പി. പ്രകാശന്‍, കാസിം നെല്ലോളി, സി. സുഗതൻ, അശോകന്‍ ചോമ്പാല, കെ.പി. രവീന്ദ്രന്‍, വി.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ആരംഭിക്കുന്ന ജാഥ വൈകീട്ട് ആറിന് കുഞ്ഞിപ്പള്ളി ടൗണില്‍ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.