പാനൂർ: വീട്ടിൽനിന്ന് സ്കൂളിലേക്കുള്ള ഓട്ടത്തിനിടെ കുട്ടികൾ ജീവിക്കാൻ മറക്കുകയാണെന്ന് സാഹിത്യകാരൻ യു.കെ. കുമ ാരൻ. വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച കണ്ണൂർ റവന്യൂ ജില്ല സർഗോത്സവം ചമ്പാട് ചോതാവൂർ ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലാസ്മുറികളിൽ മാത്രമൊതുങ്ങുന്ന വിദ്യാർഥികൾക്ക് അയൽക്കാരെ പോലും അറിയില്ല. വീട്ടിൽനിന്ന് ക്ലാസ്മുറി വരെയാണ് അവരുടെ ലോകം. പുസ്തകങ്ങൾ വായിച്ചിരുന്നെങ്കിൽ അവരുടെ ലോകം മറ്റൊന്നായേനെ. കുട്ടികളിലെ അന്തർമുഖത്വം മാറ്റിയെടുക്കാൻ സർഗോത്സവങ്ങൾ പോലുള്ള കലാപരിപാടികൾക്ക് കഴിയുമെന്നും യു.കെ. കുമാരൻ പറഞ്ഞു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ അധ്യക്ഷതവഹിച്ചു. ജി.വി ബുക്സ് പുറത്തിറക്കിയ അമ്മക്കഥകൾ പുസ്തകപ്രകാശനവും യു.കെ. കുമാരൻ നിർവഹിച്ചു. എ. സുഗുണൻ മാസ്റ്റർ ഏറ്റുവാങ്ങി. ചൊക്ലി എ.ഇ.ഒ അബ്രഹാം ജോസഫ്, ചോതാവൂർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി. മീര, വിദ്യാരംഗം ജില്ല കോഓഡിനേറ്റർ എം.കെ. വസന്തൻ എന്നിവർ സംസാരിച്ചു. ബാലസാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട്, എസ്. ശബ്ന എന്നിവർ സംബന്ധിച്ചു. 15 ഉപജില്ലകളിൽ നിന്നായി 450 വിദ്യാർഥികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.