മണ്ഡല ഉത്സവത്തിന് ഇന്ന് തുടക്കം

മാഹി: പെരിങ്ങാടി കാഞ്ഞിരമുള്ള ഭഗവതി ക്ഷേത്രത്തിൽ മണ്ഡല ഉത്സവം ഞായറാഴ്ച തുടങ്ങും. ക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹ യജ്ഞം 29 മുതൽ ഡിസംബർ എട്ടുവരെ നടക്കും. ഞായറാഴ്ച മണ്ഡല ഉത്സവ പ്രഭാഷണം ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.ആർ. യശോധരൻ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട് 6.30ന് പള്ളൂർ ശ്രീദുർഗ ഭജനസംഘം അവതരിപ്പിക്കുന്ന ഭജന, 19ന് ആയില്യം നാൾ ആഘോഷത്തിൻെറ ഭാഗമായി അഖണ്ഡ നാമസങ്കീർത്തനം, നാഗപൂജ, അന്നദാനം, 6.30ന് ആധ്യാത്മിക പ്രഭാഷണം. 20ന് 6.30ന് ഭക്തിഗാനസുധ. 21ന് 6.30ന് പ്രഭാഷണം. 22, 26, 28 തീയതികളിൽ 6.30ന് ഭജന. 23ന് വിളക്കുപൂജ, 24ന് വൈകീട്ട് നാലിന് ദേവീഭാഗവത നവാഹ യജ്ഞത്തിൻെറ ഭാഗമായി വിളംബര ഘോഷയാത്ര. 29ന് വൈകീട്ട് ഏഴിന് നവാഹ യജ്ഞത്തിൻെറ ദീപം തെളിക്കൽ. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരി കാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.