ആരും ഒറ്റക്കല്ല; സമൂഹം കൂടെയുണ്ട്

മാഹി: ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകൾക്ക് ആശ്വാസമായി കുടുംബശ്രീ സ്നേഹിത കാളിങ്ബെൽ പ്രവർത്തനം അഴിയൂർ ഗ്രാമപഞ ്ചായത്തിൽ ആരംഭിച്ചു. സാമൂഹിക സാമ്പത്തിക അവസ്ഥ കാരണം ജീവിതസാഹചര്യം മോശമായതിൻെറ പേരിൽ ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്ന സ്ത്രീകൾക്ക് സുരക്ഷയും പിന്തുണയും നൽകുന്നതിന് കുടുംബശ്രീ നടപ്പാക്കുന്ന സ്നേഹിത കാളിങ് ബെൽ പദ്ധതിക്കാണ് തുടക്കമായത്. 90 സ്ത്രീകളാണ് ഇത്തരത്തിൽ ഒറ്റപ്പെട്ട് താമസിക്കുന്നതായി സർവേയിലൂടെ കണ്ടെത്തിയത്. കൗൺസലിങ്, നിയമസഹായം, അടിയന്തര സാഹചര്യങ്ങളിൽ താമസസൗകര്യം എന്നിവ പദ്ധതിയിലൂടെ സ്ത്രീകൾക്ക് ലഭിക്കും. സി.കെ. നാണു എം.എൽ.എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ അധ്യക്ഷതവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ ചാത്താങ്കണ്ടി, ബ്ലോക്ക് മെംബർ നിഷ പറമ്പത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, കുടുംബശ്രീ ചെയർപേഴ്സൻ ബിന്ദു ജയ്‌സൻ, സി.ഡി.എസ് മെംബർ ശ്രീജ, റിസോഴ്സ് ചെയർപേഴ്സന്മാരായ സ്വാതി, കാവ്യ, കുടുംബശ്രീ അക്കൗണ്ടൻറ് ധന്യ എന്നിവർ സംസാരിച്ചു. കൂടുതൽ സഹായത്തിന് ഫോൺ: 9746120722. ......................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.