പഴയങ്ങാടി: ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ 'വിജയോത്സവം 2019' ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ ്തു. വിവിധ മേളകളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കായിക്കാരൻ സഹീദ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്തംഗം അൻസാരി തില്ലങ്കേരി, മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുഹറാബി, അധ്യാപകരായ പി. കുമാരൻ, കെ. ഹാരിസ്, എം.വി. മോഹനൻ, ടി.പി. മുസ്തഫ, എം.കെ. മുഹമ്മദ് കുഞ്ഞി, കെ.വി. അബ്ദു റഊഫ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൽസമ്മ തോമസ് സ്വാഗതവും പ്രധാനാധ്യാപകൻ എസ്. സുബൈർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.