കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റിയും കണ്ണൂർ ആകാശവാണിയും സംയുക്തമായി നടത്തുന്ന ക്വിസ് മത്സരം-കാൻക്വിസിൻെറ ഫ ൈനൽ തിങ്കളാഴ്ച ഉച്ച 1.30 മുതൽ നോർത്ത് മലബാർ ചേംബർ ഹാളിൽ നടക്കും. കണ്ണൂർ ജില്ലയിലെ 11 കോളജുകളിൽ നടത്തിയ പ്രാഥമിക മത്സരത്തിൽനിന്ന് വിജയികളായ മൂന്നംഗ ടീമാണ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ ഒന്നാംസ്ഥാനം നേടുന്ന ടീമിന് 10,001 രൂപയും രണ്ടാംസ്ഥാനം നേടുന്ന ടീമിന് 7501 രൂപയും മൂന്നാംസ്ഥാനം നേടുന്ന ടീമിന് 2501 രൂപയും കാഷ്ൈപ്രസും മൊമെേൻറായും സർട്ടിഫിക്കറ്റും നൽകും. കണ്ണൂർ റേഞ്ച് ഐ.ജി കെ. സേതുരാമൻ മുഖ്യതിഥിയാകും. ഫോൺ: 2705309, 9446525309.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.