ഇരിക്കൂർ: പട്ടാന്നൂർ ചോലയിലെ പരേതരായ എം. ഗോപാലൻ കണ്ടമ്പേത്ത് ജാനകിയുടെ മകൾ കെ. സുശീല (48) നിര്യാതയായി. ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് ജോലിക്ക് പോകവെ റോഡരികിൽ നിന്നാണ് പാമ്പുകടിയേറ്റത്. പ്രാഥമിക ചികിത്സക്കുശേഷം പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ഭർത്താവ്: മുകുന്ദൻ പൊറോറ. മക്കൾ: മനീഷ, അശ്വന്ത്. സഹോദരങ്ങൾ: രോഹിണി, ഭാർഗവി, പരേതനായ കൃഷ്ണൻ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് ചോല പൊതുജനവായനശാലക്ക് സമീപം പൊതുദർശനത്തിന് വെക്കും. സംസ്കാരം ഒമ്പതിന് കൂടാളി പഞ്ചായത്ത് ശ്മശാനത്തിൽ (നാലുപെരിയ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.