കണ്ണൂർ: കണ്ണൂരുമായി ബന്ധമുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തനായ സംഗീതഞ്ജന്‍ ആരെന്ന ഡി.ഐ.ജി സേതുരാമൻെറ ചോദ്യത്തിന് മുന്നില്‍ സദസ്സ് ഒന്നു പകച്ചു. എം.ജി.ആര്‍ അടക്കമുള്ളവരുടെ സിനിമകളിലെ പ്രശസ്തമായ ഗാനങ്ങള്‍ ഇദ്ദേഹമാണ് ചെയ്തതെന്ന സൂചനകൂടി നല്‍കിയതോടെ ഉത്തരവുമെത്തി. എം.എസ്. വിശ്വനാഥന്‍ എന്ന ശരിയുത്തരം നല്‍കി ഡി.എം.ഒ ഓഫിസിലെ ജീവനക്കാരന്‍ ആദ്യ സമ്മാനവും നേടി. വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ജില്ല ഭരണകൂടവും സംയുക്തമായി നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.ഐ.ജി. വയക്കര ജി.എച്ച്.എസ്.എസിലെ ക്ലര്‍ക്കായ പി.പി. അജേഷിനാണ് പ്രശ്‌നോത്തരിയില്‍ ഒന്നാം സ്ഥാനം. പാല ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ അധ്യാപകനായ വി.വി. ഗിരീഷ് കുമാര്‍ രണ്ടാം സ്ഥാനവും ചേലോറ വില്ലേജിലെ പ്രകാശന്‍ കോരപ്പുറം മൂന്നാംസ്ഥാനവും നേടി. ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. അബ്ദുൽ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, എ.ഡി.എം ഇ.പി. മേഴ്‌സി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭന്‍, ജില്ല ജിയോളജി ഓഫിസര്‍ ദിവാകരന്‍ വിഷ്ണുമംഗലം, റവന്യൂ ഇന്‍സ്‌പെക്ടര്‍ ബി.ജി. ധനഞ്ജയന്‍, ബിജു സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.