വീട്ടമ്മ കാൽവഴുതി കിണറ്റിൽവീണു മരിച്ചു

ആലക്കോട്: വീട്ടമ്മ കാൽവഴുതി കിണറ്റിൽ വീണു മരിച്ചു. വെള്ളാട് അമ്പലനടയിലെ കരോട്ട് വീട്ടിൽ വിജയമ്മയാണ് (78) കാൽവഴുതി ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. അയൽവീട്ടിൽ പോയി മടങ്ങിവരുന്ന വഴി കിണറിന് സമീപത്തെ വാഴയിൽനിന്നും കൂമ്പ് ഒടിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. വിജയമ്മയെ കാണാതായതിനെ തുടർന്ന് മകനും അയൽവാസികളും കൂടി അന്വേഷിച്ചപ്പോഴാണ് കിണറ്റിൻകരയിൽ പാത്രവും വാഴക്കൂമ്പ് ഒടിഞ്ഞുകിടക്കുന്നതും കണ്ടത്. സംശയംതോന്നി നോക്കിയപ്പോഴാണ് കിണറ്റിൽ കമിഴ്ന്ന് കിടക്കുന്നത് കണ്ടത്. ഉടൻ നാട്ടുകാർ വിജയമ്മയെ കിണറ്റിൽനിന്ന് പുറത്തെടുത്ത് ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരേതനായ കരുണാകരൻ നായരുടെ ഭാര്യയാണ്. മക്കൾ: വിജയകുമാർ, ഗോപകുമാർ, വേണുഗോപാൽ. മരുമക്കൾ: രജനി (വെള്ളാട്), ബിന്ദു (ചീമേനി), സുശീല (ബളാംതോട്). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നാടുകാണി ഹിന്ദു ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.