മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും

ശ്രീകണ്ഠപുരം: മലപ്പട്ടം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജൻെറർ റിസോഴ്സ് സൻെറർ എന്നിവയുടെ നേതൃത്വത്തിൽ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കിൻെറ ടെയ്ക്കെയർ പദ്ധതിയുടെ ഭാഗമായി മലപ്പട്ടം ഹയർസെക്കൻഡറി സ്കൂളിൽ കൗമാരകാലത്തെ മാനസികാരോഗ്യവും ആത്മഹത്യ പ്രതിരോധവും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പജൻ ഉദ്ഘാടനം ചെയ്തു. കെ.വി. മിനി അധ്യക്ഷത വഹിച്ചു. കൺസൽട്ടൻറ് സൈക്കോളജിസ്റ്റ് സാഹിദ് പയ്യന്നൂർ ക്ലാസ് നയിച്ചു. പരിപാടിയിൽ 175 കുട്ടികൾ പങ്കെടുത്തു. വി.വി. മോഹനൻ, കെ.പി. ശാന്തകുമാരി, സി. മനോഹരൻ മാസ്റ്റർ, കെ. ആതിര, ഇ.പി. രഘുനാഥ്, വിദ്യ സുധീർ, കെ രത്നവല്ലി എന്നിവർ സംസാരിച്ചു. എ. പ്രീതി സ്വാഗതം പറഞ്ഞു. കൈരളി കൊളന്ത ജേതാക്കൾ ശ്രീകണ്ഠപുരം: മലപ്പട്ടം പഞ്ചായത്ത് കേരളോത്സവം കായിക മത്സരത്തിൽ 130 പോയൻറ് നേടി കൈരളി കൊളന്ത ചാമ്പ്യൻമാരായി. 80 പോയൻറ് നേടി എ.കെ.ജി മേപ്പറമ്പ രണ്ടാം സ്ഥാനം നേടി. കായിക മത്സരം പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പജൻ ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിൻെറ ഭാഗമായി നടന്ന ഫുട്ബാൾ മത്സരത്തിൽ അമിഗോസ് എഫ്.സി മുനമ്പിനെ പരാജയപ്പെടുത്തി കൈരളി കൊളന്ത ജേതാക്കളായി. കലാമത്സരങ്ങൾ 10 ന് മലപ്പട്ടം എ.കെ.എസ്.ജി എച്ച്.എസ്.എസിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.