ഓഫിസ്​ ഉദ്​ഘാടനവും അനുമോദനവും

കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് ഈസ്റ്റ് മേഖല ഓഫിസ് ഉദ്ഘാടനവും പുതുതായി തെരഞ്ഞെടുത്ത ജില്ല ഭാരവാഹികള്‍ക്കുള്ള സ്വീകരണവും അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദന ചടങ്ങും നടത്തി. സംസ്ഥാന വൈസ്പ്രസിഡൻറും ജില്ല പ്രസിഡൻറുമായ കെ. അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ല ഭാരവാഹികള്‍ക്കുളള സ്വീകരണം ഒരുക്കി. വൈകല്യങ്ങളെ വെല്ലുവിളിച്ച് കഴിഞ്ഞ സമരത്തില്‍ പങ്കെടുത്ത യൂനിറ്റ് അംഗം വിനോദ് കുമാറിനെ ആദരിച്ചു. കാലവര്‍ഷ കെടുതിയില്‍ കടക്ക് നാശനഷ്ടം സംഭവിച്ച യൂനിറ്റിലെ അംഗം കുഞ്ഞികൃഷ്ണന് ജില്ല കമ്മിറ്റി ധനസഹായം നല്‍കി. കെ. അഹ്മദ് ശരീഫ്, മാഹിന്‍ കോളിക്കര, കെ.ജെ. സജി, ശിഹാബ്, ഉസ്മാന്‍, സുബൈര്‍, അഷ്‌റഫ് കൊവ്വല്‍പള്ളി, പ്രഭാകരന്‍ കൊവ്വല്‍പള്ളി, ഉണ്ണികൃഷ്ണന്‍, ഗീരിഷ് ചീമേനി, രാജീവന്‍, ഫൈസല്‍, മുത്തലിബ്, മണി തോയമ്മല്‍, കെ.കെ. സിറാജ് എന്നിവര്‍ സംസാരിച്ചു. പി അനീസ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.