ആഷിഫ് അനുസ്മരണ പൊതുസമ്മേളനം

തലശ്ശേരി: യൂത്ത് ലീഗ് യുവജനയാത്രയെ തലശ്ശേരിയില്‍ വരവേല്‍ക്കുന്നതി‍ൻെറ പ്രചാരണാർഥം മരത്തില്‍ പതാക കെട്ടുന്ന തിനിടെ താഴെവീണ് മരിച്ച എം.എസ്.എഫ് തലശ്ശേരി മണ്ഡലം പ്രസിഡൻറ് ആഷിഫിൻെറ ഒന്നാം ചരമവാര്‍ഷികം ആചരിക്കും. 'പ്രിയപ്പെട്ട ആച്ചി യുവജന യാത്രയുടെ ഓര്‍മനക്ഷത്രം' എന്ന പേരില്‍ പ്രാര്‍ഥനസദസ്സും പൊതുസമ്മേളനവും നടത്താന്‍ തലശ്ശേരി മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഷഹബാസ് കായ്യത്ത് അധ്യക്ഷത വഹിച്ചു. പാലക്കല്‍ സാഹിര്‍, തഫ്ലീം മാണിയാട്ട്, മണ്ഡലം പ്രസിഡൻറ് അഫ്സല്‍ മട്ടാമ്പ്രം, നൈസാം എന്നിവര്‍ സംസാരിച്ചു. അനുസ്മരണ സമ്മേളനത്തിൻെറ സംഘാടക സമിതി രൂപവത്കരണം വെള്ളിയാഴ്ച വൈകീട്ട് നാലിന് ശിഹാബ് തങ്ങള്‍ സൗധത്തില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.