വാളയാർ സംഭവം നിയമത്തെ അട്ടിമറിച്ചു -വി.എം. സുധീരൻ

തലശ്ശേരി: എങ്ങനെ നിയമത്തെ അട്ടിമറിക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് വാളയാർ സംഭവമെന്ന് വി.എം. സുധീരൻ. സർക്കാറി‍ൻെറ പിന്തുണയോടെ ഈ നാട്ടിലെ നിയമം മാറ്റിയെഴുതാൻ പൊലീസിനും പ്രോസിക്യൂട്ടർക്കും കഴിയുമെന്ന് ഇതിലൂടെ തെളിഞ്ഞു. സർക്കാർ ഈ കേസിൽ എന്തുചെയ്യുമെന്ന് കേരളം ഉറ്റുനോക്കുകയാണ്. സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഹൈകോടതിയെ സമീപിച്ച് സാഹചര്യം ഒരുക്കണമെന്നും ആ കുടുംബത്തിന് സർക്കാർ നീതി വാങ്ങിക്കൊടുക്കണമെന്നും തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വി.എം. സുധീരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.