പാനൂർ: വാളയാറിൽ അതിക്രൂരമായ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ബാലികമാർക്ക് നീതി നിഷേധിക്കുകയും പ്രതികൾക്ക് ഒ ത്താശ ചെയ്തുകൊടുക്കുകയും ചെയ്ത നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ജങ്ഷനിൽ നടത്തി. യൂത്ത് കോൺഗ്രസ് വടകര പാർലമൻെറ് മണ്ഡലം പ്രസിഡൻറ് പി.കെ. രാകേഷ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് തേജസ് മുകുന്ദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം വി. സുരേന്ദ്രൻ മാസ്റ്റർ, ഡി.സി.സി സെക്രട്ടറിമാരായ കെ.പി. സാജു, പി.പി. രാജൻ, സന്തോഷ് കണ്ണംവെള്ളി, ജവഹർ ബാലജനവേദി ജില്ല ചെയർമാൻ സി.വി.എ. ജലീൽ, ജിഷ വള്ള്യായി, ടി. സായന്ത്, വിജേഷ് കടവത്തൂർ എന്നിവർ സംസാരിച്ചു. പ്രകടനം നടത്തി പാനൂർ: വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് എൽ.വൈ.ജെ.ഡി പ്രവർത്തകർ പാനൂരിൽ പ്രകടനം നടത്തി. കെ.പി. സായന്ത്, കെ.പി. റിനിൽ, വി.പി. യദുകൃഷ്ണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.