അവാർഡ്​ സമ്മാനിച്ചു

തലശ്ശേരി: തലശ്ശേരി അതിരൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി ഏർപ്പെടുത്തിയ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാ ർഡ് ഫാ. തോമസ് തൈത്തോട്ടത്തിന് വി.എം. സുധീരൻ സമ്മാനിച്ചു. ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, വിമൽജ്യോതി എൻജിനീയറിങ് കോളജ് ചെയർമാൻ ഫാ. ജെയിംസ് ചെല്ലങ്കോട്ട്, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അതിരൂപത ജനറൽ സെക്രട്ടറി ആൻറണി മേൽവെട്ടം, മണിക്കടവ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വി.വി. തോമസ് എന്നിവർ സംസാരിച്ചു. അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ സ്വാഗതവും ടീച്ചേഴ്സ് ഗിൽഡ് അതിരൂപത സെക്രട്ടറി ജോബി ജോണ്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.